റഷ്യ (റഷ്യനിൽ: ххххх́я, Rossiya; ഉച്ചാരണം: [rʌ'sʲi.jə] റ-ത്സി-യ്യ), അഥവാ റഷ്യൻ ഫെഡറേഷൻ, ഔദ്യോഗിക നാമം (ххххх́йская Федера́ция, Rossiyskaya Federatsiya; [rʌ'sʲi.skə.jə fʲɪ.dʲɪ'ra.ʦɪ.jə] (മലയാളത്തിൽ: റാ-ത്സിത്സ്കായ ഫിദിറാത്സീയ്യാ). ലോകത്തിലെ ഏറ്റവും വിസ്തൃതിയേറിയ രാജ്യമാണ്‌. മോസ്കോ ആണ് തലസ്ഥാനം. യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന ഈ രാജ്യത്തിന്‌ വിസ്തൃതിയുടെ കാര്യത്തിൽ രണ്ടാമതുള്ള കാനഡയുടെ ഇരട്ടിയിലേറെ വലിപ്പമുണ്ട്‌. പഴയ സോവ്യറ്റ്‌ യൂണിയനിലെ പ്രധാന റിപബ്ലിക്കായിരുന്ന റഷ്യ ഇപ്പോൾ സ്വതന്ത്ര രാജ്യമാണ്‌. നോർവേ, ഫിൻലാന്റ്, എസ്തോണിയ, ലാത്‌വിയ, ലിത്വാനിയ, പോളണ്ട്, യുക്രൈൻ, ജോർജിയ, അസർബൈജാൻ, ഖസാഖ്‌സ്ഥാൻ, ചൈന, മംഗോളിയ, ഉത്തര കൊറിയ എന്നിവയാണ്‌ റഷ്യയുടെ അയൽരാജ്യങ്ങൾ.
Инфа — 63%
+ 0